
കിളിമാനൂർ: ബാബറിമസ്ജിദ് തകർത്തകവരെ ശിക്ഷിക്കണമെന്നും കുറ്റവാളികളെ വിട്ടയച്ച കോടതിവിധി പുന: പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം ദേശീയ വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്തുണ അർപ്പിച്ച് കിളിമാനൂർ ഏരിയാ പരിധിയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഴയകുന്നുമ്മേൽ ലോക്കലിലെ തട്ടത്തുമലയിൽ നടന്ന പ്രതിഷേധം ജില്ലാസെക്രട്ടറിയറ്റംഗം ബി.പി മുരളി ഉദ്ഘാടനം ചെയ്തു. ആർ.കെ ബൈജു അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ, ഏരിയകമ്മിറ്റിയംഗം എം. ഷാജഹാൻ, എസ്.യഹിയ തുടങ്ങിയവർ സംസാരിച്ചു. പള്ളിക്കലിൽ സി.പി.എം ജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം അദ്ധ്യക്ഷനായി. അടയമൺ കുറവൻകുഴിയിൽ ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. നഗരൂരിൽ ലോക്കൽസെക്രട്ടറി എം.ഷിബു ഉദ്ഘാടനം ചെയ്തു. എസ്.ഷാജഹാൻ അദ്ധ്യക്ഷനായി. നാവായിക്കുളത്ത് സി.പി.എം ഏരിയാകമ്മിറ്റിയംഗം ജി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. എൻ.രവീന്ദ്രനുണ്ണിത്താൻ അദ്ധ്യക്ഷനായി. മടവൂരിൽ ഏരിയാകമ്മറ്റിയംഗം ശ്രീജാഷൈജുദേവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഷൈജുദേവ് അദ്ധ്യക്ഷനായി. കരവാരം പുതുശേരിമുക്കിൽ സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എം റഫീക് ഉദ്ഘാടനം ചെയ്തു. പ്രകാശം അദ്ധ്യക്ഷനായി. വഞ്ചിയൂരിൽ സി.പി.എം ഏരിയാകമ്മറ്റിയംഗം കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മറ്റിയംഗം എസ്.മധുസൂദനകുറുപ്പ് അദ്ധ്യക്ഷനായി.