
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ നാളെ (6ന്) മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രാവിലെ 11ന് ഓൺലൈനായാണ് ഉദ്ഘാടനം. തിരുവനന്തപുരം ജില്ലയിൽ 12, കൊല്ലം 5, പത്തനംതിട്ട 6, ആലപ്പുഴ 3, കോട്ടയം 4, ഇടുക്കി 1, എറണാകുളം 4, തൃശൂർ 19, പാലക്കാട് 6, മലപ്പുറം 8, കോഴിക്കോട് 5, കണ്ണൂർ 1, കാസർകോട് 1 എന്നിങ്ങനെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം നടത്തുന്നത്.
ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 ഉം രണ്ടാംഘട്ടത്തിൽ 504 ഉം ആയി ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവർത്തന സജ്ജമാക്കിയത്. ഇതുകൂടാതെയാണ് പുതുതായി 75 എണ്ണം കൂടി സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.