bb

വർക്കല: ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാനും ജീവിതം ആനന്ദകരമാക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കി ഇലകമൺ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പകൽവീട് യാഥാർത്ഥ്യമായി. പകൽ വീടിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്

വി. സുമംഗല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്. ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. ദേവദാസ്, വി. സെൻസി, എസ്. സുമിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.എസ്. വനിത, കെ.ജി. ബെന്നി, പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി, മിനിമോൾ, ആശ നൈന, സൂര്യ, സജിയ, കലാദേവി അമ്മ എന്നിവർ സംസാരിച്ചു. ഇലകമൺ കായൽ പുറം വെൽഫയർ സ്കൂളിന് സമീപം പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ സ്ഥലത്താണ് പകൽ വീട് നിർമ്മിച്ചത്. വീടിന്റെ തുടർ പ്രവർത്തനങ്ങൾക്കായി 3 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, വൈസ് പ്രസിഡന്റ് ബി.എസ്. ജോസ് എന്നിവർ അറിയിച്ചു.