
ആറ്റിങ്ങൽ: ആലംകോട് മഠത്തിൽവിളാകം പുത്തൻവീട്ടിൽ അരിവാളൂർ സ്വദേശി വേണു (60)കൊവിഡ് ബാധിച്ച് മരിച്ചു . കഴിഞ്ഞ ദിവസം ഹൃദ്രോഗം ഉണ്ടായതിനെ തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ 62 കാരിയായ ഭാര്യയ്ക്കും ഇയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ മരണമടയുകയായിരുന്നു. മൃതശരീരം നഗരസഭയുടെ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യയെ ഗോകുലം കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ മകൻ 35 കാരൻ, മരുമകൾ 29 കാരി, സഹോദരി പുത്രൻ 29 കാരൻ എന്നിവരെ ഹോം ക്വാറന്റൈനിലാക്കി.