
ചിറയിൻകീഴ്:ശാർക്കര ദേവീക്ഷേത്രസന്നിധിയിൽ ദേവഹരിതം രണ്ടാംഘട്ട പദ്ധതിക്ക് ഭക്തിനിർഭരമായ തുടക്കം. ക്ഷേത്രാങ്കണത്തിലെ പൊങ്കാല സമർപ്പണശാലയ്ക്കു സമീപം ക്ഷേത്ര മേൽശാന്തി ജയപ്രകാശ് നമ്പൂതിരി പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഇൻ ചാർജ് വിമൽ കുമാർ, കീഴ്ശാന്തിമാരായ ഈശ്വരൻ പോറ്റി,കണ്ണൻ പോറ്റി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, അംഗങ്ങളായ എസ്.വിജയകുമാർ,എസ്.സുധീഷ് കുമാർ,കൃഷി ഓഫിസർ അനിൽ കുമാർ,ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ ലില്ലി,ഗ്രാമ പഞ്ചായത്തംഗം മോനി ശാർക്കര,ദേവഹരിതം ശാർക്കര ക്ഷേത്രം കോ ഓർഡിനേറ്റർമാരായ മണികുമാർ ശാർക്കര,അഭിൻരാജ്, ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.