1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയനിൽപ്പെട്ട 626 നമ്പർ മുര്യതോട്ടം എൻ.എസ്.എസ് കരയോഗം ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ പൊളിറ്റിക്കൽ സയൻസിൽ റാങ്ക് കരസ്ഥമാക്കിയ കുമാരി എ.എൽ.രഞ്ജിതനാഥിന് അഭിജിത്തിന്റെ സ്മരണാർത്ഥം അഭിജിത്ത് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഉപഹാരവും എം.എസ്.സി ഫിസിക്സിൽ ഫസ്റ്റ് ക്ലാസ് ലഭിച്ച കുമാരി ശ്രീ ഗംഗ ബി.എസിന് കരയോഗം നൽകുന്ന ഉപഹാരവും യൂണിയനിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് നായക സഭ അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കോട്ടുകാൽ കൃഷ്ണകുമാർ നൽകി.പ്രസ്തുത ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ, സെക്രട്ടറി കെ.രാമചന്ദ്രൻ നായർ, കരയോഗം ഭാരവാഹികളായ ചാലത്തോട്ടം ഹരി, ഒ.കെ.ജയപ്രകാശ്, സുരേഷ് കുമാർ, എൻ.കെ.ബിജു, അവനീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.