
തിരുവനന്തപുരം: സംഗീത നാടക അക്കാഡമി ഓൺലൈൻ നൃത്താവതരണത്തിൽ നിന്ന് മാറ്റി നിറുത്തിയതിൽ മനംനൊന്ത് ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും സാംസ്‌കാരിക നായകർ തുടരുന്ന മൗനം പരിഹാസ്യമാണെന്ന് ഒ.ബി.സി. മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു പറഞ്ഞു. സെലക്ടീവ് പ്രതികരണത്തിന്റെ വക്താക്കളായി സാംസ്‌കാരിക നായകർ മാറി. സ്ഥാനമാനങ്ങൾ ഉറപ്പാക്കി മാത്രം പ്രതികരണമെന്ന അവസ്ഥയിലേക്കുള്ള ഈ അധ:പതനം നാണക്കേടാണെന്നും റിഷി പൽപ്പു പറഞ്ഞു.
സാംസ്കാരിക നായകർ സർക്കാരിനും സി.പി.എമ്മിനും താത്പര്യമുള്ള വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്നതോടെ ഇവരിലുള്ള വിശ്വാസവും പ്രതീക്ഷയും പ്രബുദ്ധ കേരളത്തിന് നഷ്ടമായെന്നും റിഷി പൽപ്പു ചൂണ്ടിക്കാട്ടി.
കെ.പി.എ.സി ലളിതയെ പുറത്താക്കണം
തിരുവനന്തപുരം: അനുഗ്രഹീത നാട്യകലാകാരൻ ആർ.എൽ.വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിനു ഉത്തരവാദികൾ സംഗീത നാടക അക്കാഡമി അദ്ധ്യക്ഷ കെ.പി.എ.സി ലളിതയും സെക്രട്ടറി
രാധാകൃഷ്ണൻ നായരുമാണെന്നും ഇരുവരേയും അക്കാഡമിയിൽ നിന്നുപുറത്താക്കണമെന്നും മുൻ മന്ത്രി പന്തളം സുധാകരൻ സാംസ്കാരിക മന്ത്രി എ.കെ ബാലനോട് ആവശ്യപ്പെട്ടു.