
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപം കൊള്ളുമെന്നും ഇതോടെ വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
9 നും 10 മിടയിലാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളുന്നത്. ഇത് ശക്തിപ്രാപിച്ച് വടക്ക് -പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും.ഇത് ചിലപ്പോൾ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുണ്ട്.
സംസ്ഥാനത്ത് വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത.