d

മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ലബും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയും സംയുക്തമായി ഗാന്ധിജയന്തി ദിനാഘോഷം നടത്തി. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഹോളിക്രോസ്സ് ഹോസ്പിറ്റലിന് സമീപത്തു കൂടി മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ പോകുന്ന റോഡും റെയിൽവേ പ്ലാറ്റ്ഫോമും സഞ്ചാരയോഗ്യമാക്കി. സേവന പ്രവർത്തങ്ങൾ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പി ആർ കോ-ഓർഡിനേറ്ററും ലൈബ്രറി പ്രസിഡന്റുമായ എം.ജെ. എഫ് ലയൺ എ.കെ. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ്‌ ലയൺ അബ്ദുൽ വാഹിദ്, ലയൺ ഷാജിഖാൻ, ലയൺ മോഹൻദാസ്, അജിതാമോഹൻദാസ്, ലൈബ്രറി സെക്രട്ടറി വി. വിജയകുമാർ, ലൈബ്രററിയൻ ജോർജ് ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.