
തിരുവനന്തപുരം : സംസ്ഥാനത്ത് 8553 പേർ കൂടി കൊവിഡ് ബാധിതരായി. 7527 പേർ സമ്പർക്കരോഗികളാണ്. 716 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 23 മരണങ്ങളും റിപ്പോർട്ട് ചെയ്തു.രോഗമുക്തർ 4851. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (1164).
തിരുവനന്തപുരം തൊട്ടുപിന്നിലുണ്ട്(1119 ). വിവിധ ജില്ലകളിലായി 2,57,707 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727 സാമ്പിളുകളാണ് പരിശോധിച്ചത്.