guru

തിരുവനന്തപുരം:ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി അസ്വസ്ഥതയുണ്ടായിരുന്നു. ആശ്രമത്തിൽ എഡ്യൂക്കേഷണൽ സോണിലെ ഗസ്റ്റ്ഹൗസിൽ ക്വാറന്റൈനിലാണ്. അടുത്ത ദിവസങ്ങളിൽ ചാനൽ പരിപാടികളിലും പൊതുപരിപാടികളിലും പങ്കെടുത്തതിനാൽ സമ്പർക്കം പുലർത്തിയവർ സ്വയം നീരീക്ഷണത്തിൽ കഴിയണമെന്ന് സ്വാമി അഭ്യർത്ഥിച്ചു.