kovalam

കോവളം: ജ്യേഷ്ഠസഹോദരന്റെ വിദ്യാർത്ഥിനികളായ മക്കളെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങളെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു. പാച്ചല്ലൂർ മുസ്ലിംപളളിക്ക് സമീപം താമസിക്കുന്ന നൗഷാദ്(34),നവാസ്(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയം മുതൽ ഇവർ 10 ഉം അഞ്ചര വയസുമുളള കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികൾ അമ്മയെ അറിയിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. കേസിലെ പ്രതികളായ ഇരുവരും വിവാഹിതരാണ്. പാച്ചല്ലൂരിൽ വെൽഡിംഗ് വർക്ക്‌ഷോപ്പും കടയും നടത്തുകയാണ് ഇവർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.