രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിൽ നിന്നും അപൂർവ്വയിനം ഓന്തിനെ പിടികൂടി. വെള്ളിയാഴ്ച ഡേക്ടേഴ്സ് വില്ലേജിൽ നിന്നാണ് ഉടമ അഹമ്മദ് കോയ, എ.എം. ഷാജി എന്നിവർ ഓന്തിനെ പിടികൂടിയത്. വനം വകുപ്പ് വിഭാഗം ഉദ്യോഗസ്ഥൻ വന്ന് ഓന്തിനെ ഏറ്റുവാങ്ങി. ഇരുതലമൂരി, വെള്ളിമൂങ്ങ ഇനത്തിൽപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്നതാണ് ഈ അപൂർവ്വയിനം ഓന്ത് എന്ന് പറയപ്പെടുന്നു. ചാമലോൺ വിഭാഗത്തിൽപ്പെട്ട മരഓന്ത് ആണിത്. കേരളത്തിൽ വനമേഖലകളിൽ കണ്ടുവരുന്നുണ്ട്. വയനാട് മുത്തങ്ങ, നിലമ്പൂർ, പാലക്കാട് അട്ടപാടി, സൈലന്റ് വാലി എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മരം കയറ്റി വരുന്ന ലോറികൾ വഴിയാണിവ നാട്ടിൻപുറങ്ങളിൽ എത്തുന്നത്.