
കുറ്റ്യാടി: കായക്കൊടി എ.എം.യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരികൾ ഒരുക്കിയ കാർട്ടൂൺ വീഡിയോ ശ്രദ്ധയമാകുകയാണ്. ചന്ദന ലക്ഷ്മിയും സിന്ദൂര ലക്ഷ്മിയും ചേർന്നാണ് കൊവിഡ് കാലത്തെ ജാഗ്രത സന്ദേശമാക്കി കാർട്ടൂൺ വീഡിയോയുമായി എത്തിയത്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കണമെന്നും വീടുകളിൽ പോലും സുരക്ഷയിൽ കഴിയമെന്നും ഓർമ്മിപ്പിക്കുന്നു. ചേച്ചിമാരായ പ്രിയംവദയും വീണയും അനുജത്തിമാരുടെ കാർട്ടൂൺ കഥാചിത്രങ്ങൾക്ക് സാങ്കേതിക സഹായം നൽകി.
പഠനത്തിന് പുറമെ നൃത്തം, ചിത്രംവര, ഗാനാലാപനം എന്നിവയിലെല്ലാം ഇരുവരും മിടുക്കികളാണ്. കുറ്റ്യാടിയിലെ കച്ചവടക്കാരനും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനുമായ പ്രദീപൻ നവരക്കോടിന്റെയും, രജനിയുടേയും നാല് മക്കളിൽ ഇളയവരാണ്ചന്ദനലക്ഷ്മിയും സിന്ദൂര ലക്ഷ്മിയും.