
മലയിൻകീഴ് : ലോക് ബന്ധുരാജ് നാരായൺജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കുണ്ടമൺകടവ് ഗാന്ധി സ്ക്വയറിൽ നടന്ന മഹാത്മാഗാന്ധിയുടെ 151 ാം ജന്മദിനാഘോഷ പരിപാടി ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എസ്.എം.എ.നാസർ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധി പ്രതിമയിൽ എം.എൽ.എ. പുഷ്പാർച്ചന നടത്തിയശേഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരം വിതരണം ചെയ്തു.ലോക് ബന്ധുരാജ് നാരായൺജി ഫൗണ്ടേഷൻ രക്ഷാധികാരി കലാപ്രേമി ബഷീർ ബാബു,വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജുദാസ്,ഫൗണ്ടേഷൻ സ്റ്റേറ്റ് കോ-ഒാഡിനേറ്റർമാരായ അഡ്വ.ഹാഷിർ ലബ്ബ,സാബു സൈനുദ്ദീൻ,കട്ടാക്കട സുലൈമാൻ,ദിലീപ് കുറ്റിച്ചൽ,അനസ്,ട്രസ്റ്റി മെമ്പർ അഷ്‌കർഷാ എന്നിവർ സംസാരിച്ചു.സുന്ദർകുമാർ സ്വാഗതവും പ്രദീപ് സംഘമിത്ര നന്ദിയും പറഞ്ഞു.പങ്കടുത്തവർക്കെല്ലാം മധുരം വിതരണം ചെയ്തു.