
തിരുവനന്തപുരം: ഹൈക്കോടതിയിലെയും കീഴ്ക്കോടതികളിലെയും കേസുകൾ നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപീകരിച്ച പുതിയ നിയമകാര്യ സെല്ലിന്റെ ചുമതല ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവ. പ്ലീഡർ അഡ്വ.എം. രാജേഷിന് അധികചുമതലയായി നൽകിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
സീനിയർ ജില്ലാ ജഡ്ജി പദവിയിലുള്ള നിയമസെക്രട്ടറി, അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്, ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ നിയമസെൽ എന്നീ സംവിധാനങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിന് പുറമേയാണിപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ നിയമകാര്യ സെൽ കൂടി വരുന്നത്.