mulla

തിരുവനന്തപുരം: ഇടതു ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല തകർന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

കൊവിഡ് നിയന്ത്രണം പൂർണമായും താളംതെറ്റി. ആരോഗ്യ പ്രവർത്തകരോട് സർക്കാർ തുടരുന്ന അവഗണന അംഗീകരിക്കാനാവില്ല. സ്വർണക്കടത്ത്, മയക്കുമരുന്ന് ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഐ ഫോണുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡിയുടെ ആരോപണം വ്യാജമാണ്. ഇതിന് പിന്നിൽ സി.പി.എമ്മാണ്. ഐഫോൺ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ ഡി.ജി.പി നടപടിയെടുക്കുന്നില്ല. മൂന്ന് ഫോണുകൾ ആരുടെ പക്കലെന്ന് വ്യക്തമായ സ്ഥിതിക്ക് നാലാമത്തേത് ഏത് സി.പി.എം ഉന്നത നേതാവിന്റെ മക്കളുടെ കൈയിലാണെന്ന് ഡി.ജി.പി വിശദീകരിക്കണം. ലൈഫ് മിഷൻ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.