kodiyeri

തിരുവനന്തപുരം: ബി.ജെ.പിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായതിന്റെ തെളിവാണ് കുന്നംകുളത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ആ പാർട്ടികളിലെ നേതാക്കൾ ക്രിമിനലുകളായ പ്രവർത്തകരെ രാഷ്ട്രീയശത്രുക്കളെ ഉന്മൂലനം ചെയ്യാൻ ഉപയോഗിക്കുകയാണ്. നാടിന്റെ സമാധാനം തകർക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി- കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെ വയ്ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.