police

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി രണ്ട് മാസം മുമ്പ് ഉത്തരവിറക്കിയിട്ടും, ആം‌ഡ് റിസർവ് ക്യാമ്പിലെ പൊലീസുകാരുടെ പ്രൊമോഷൻ തടയുന്നതായി പരാതി.

ബറ്റാലിയനുകളിലെയും ജനറൽ എക്സിക്യൂട്ടീവ് കേഡറിലെയും പൊലീസുകാരുടെ പ്രൊമോഷൻ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ഡി.ജി.പി ജൂലായ് 19ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകിയിരുന്നു. ആംഡ് റിസർവ് ക്യാമ്പുകളിൽ 15 ഉം 20ഉം പേർ വർഷങ്ങളായി കോൺസ്റ്റബിൾമാരാണ്. ഹെഡ് കോൺസ്റ്റബിൾ പ്രൊമോഷൻ ലഭിച്ചത് വയനാട്ടിൽ രണ്ട് പേർക്ക് മാത്രമാണ്.

ജില്ലാതലത്തിൽ ആം‌ഡ് റിസർവ് പൊലീസിനെയും, ലോക്കൽ പൊലീസിനെയും സംയോജിപ്പിക്കുമ്പോൾ ആംഡ് ക്യാമ്പിൽ തുടരുന്ന പൊലീസുകാർക്ക് പ്രൊമോഷൻ നഷ്ടപ്പെടരുതെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നതാണ്. അത് പാലിക്കപ്പെടുന്നില്ല.