dd

വർക്കല: സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിവരുന്ന കുടുംബശ്രീ സംരംഭമായ ജനകീയ ഹോട്ടൽ ചെമ്മരുതി പഞ്ചായത്തിലെ നാലാമത് ശാഖ വട്ട പ്ലാമൂട്ടിൽ അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലീം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിർദ്ധരരായ 10 പേർക്കുള്ള ഉച്ചയൂണിന് ആദ്യ ഓർഡർ സുഭാഷ് നൽകി. സി.ഡി.എസ് ചെയർപേഴ്സൺ ബേബി സേനൻ, സിന്ധു സുനിൽ, ലാലി, റീജ, ശാന്തമ്മ,സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

ജനകീയ ഹോട്ടലിൽ നിന്നും 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കും. പാഴ്സലിന് 25 രൂപയുമാണ്. കൂടാതെ വിവിധ ഇനത്തിലുളള കുടുംബശ്രീയുടെ രുചികരമായ ഭക്ഷണങ്ങളും ജനകീയ ഹോട്ടൽ നിന്നും മിതമായ വിലയ്ക്ക് ലഭിക്കും. ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുത്താന ചാവടിമുക്ക് മാവിൻമൂട് എന്നീ കേന്ദ്രങ്ങളിലും ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്.