
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി സേ പരീക്ഷാ ഫലങ്ങൾ www.keralapareekshabhavan.in ൽ ലഭ്യമാണ്.
എം.ടെക് സായാഹ്ന കോഴ്സ്
തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ (സി.ഇ.ടി) എം.ടെക് സായാഹ്ന കോഴ്സ് പ്രവേശനത്തിന് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് സി.ഇ.ടി ഈവനിംഗ് കോഴ്സ് പ്രൊഫസറുടെ ഓഫീസിൽ 19ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. റാങ്ക് ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ 28നും വെയിറ്റിംഗ് ലിസ്റ്റിലേക്കുള്ള അഡ്മിഷൻ 31നും നടക്കും. ക്ലാസുകൾ അടുത്ത ഒന്നിന് ആരംഭിക്കും. വിശദവിവരങ്ങൾക്കും പ്രോസ്പെക്ടസിനും: www.dtekerala.gov.in, www.admissions.dtekerala.gov.in, www.cet.ac.in.