
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ അത്യാധുനിക കാത്ത് ലാബും 14 കിടക്കകളുള്ള കാർഡിയാക് ഐ.സി.യുവും സജ്ജമാക്കി. പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 2.30ന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. നിലവിൽ 749 കിടക്കകളോടുകൂടി വിവിധതരം സ്‌പെഷ്യാലിറ്റി സേവനങ്ങൾ ജനറൽ ആശുപത്രിയിൽ ലഭ്യമാണ്. ഒരു മാസം ശരാശരി വിവിധ വിഭാഗങ്ങളിലായി 73,370 രോഗികൾ ഒ.പി വിഭാഗത്തിലും 14,170 രോഗികൾ ഐ.പി വിഭാഗത്തിലും ചികിത്സയ്ക്കെത്തുന്നു. ന്യൂറോളജി, യൂറോളജി, നെഫ്രോളജി, ഗാസ്‌ട്രോ എന്ററോളജി, ജീറിയാട്രിക്‌സ്, കാർഡിയോളജി എന്നീ സ്‌പെഷ്യാലിറ്റി യൂണിറ്റുകളും ഇവിടെയുണ്ട്.
7.5 കോടിയുടെ അത്യാധുനിക കാത്ത് ലാബും കാർഡിയാക് ഐ.സി.യുവും
എല്ലാവിധ ഹൃദ്രോഗവും ചികിത്സിക്കാനാകും
ഒരു സീനിയർ കൺസൾട്ടന്റ്
ഒരു കൺസൾട്ടന്റ്
സൗകര്യങ്ങൾ
ആൻജിയോഗ്രാം
ആൻജിയോപ്ലാസ്റ്റി
വാൽവ് ഇന്റർവെൻഷൻ
പേസ് മേക്കർ ഇംപ്ലാന്റേഷൻ
ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ ഡീഫിബ്രിലേറ്റർ (ഐ.സി.ഡി)
കാർഡിയാക്ക് റീ സിങ്ക്രണൈസേഷൻ തെറാപ്പി
പെരിഫെറൽ ആൻജിയോഗ്രാഫി ആൻഡ് ആൻജിയോപ്ലാസ്റ്റി
ജന്മനായുള്ള ഹൃദ്രോഗ ചികിത്സ
കാർഡിയോളജി ടീം
കാർഡിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള 2 ജൂനിയർ കൺസൾട്ടന്റ്
2 അസിസ്റ്റന്റ് സർജൻമാർ
ഒരു കാത്ത് ലാബ് ടെക്‌നീഷ്യൻ
ഒരു എക്കോ ടെക്‌നീഷ്യൻ
15 സ്റ്റാഫ് നഴ്‌സ്
അനുബന്ധ ജീവനക്കാർ