
ബാലരാമപുരം: കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ സ്ത്രീ- ദളിത് വിരുദ്ധ നിലപാടുകൾക്കെതിരെയും രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും പൊലീസ് മർദ്ദിച്ചതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അഞ്ജിത.എസ് തങ്കരാജും പിതാവും ദളിത് കോൺഗ്രസ് നേതാവുമായ കെ.തങ്കരാജനും നിരാഹാര സത്യഗ്രഹമനുഷ്ഠിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി. പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ, കോൺഗ്രസ് നേതാക്കളായ അർഷാദ്, നതീഷ്, അബ്ദുൾ കരീം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സൽ ബാലരാമപുരം, നിയോജക മണ്ഡലം പ്രസിഡന്റ് ജോയി, പുന്നക്കാട് ബൈജു, രതീഷ്, മനു, കോട്ടുകാൽക്കോണം അനി, സാജൻ, പ്രവീൺ, മിഥുൻ, അനൂപ്, ബ്ലോക്ക് സെക്രട്ടറിമാരായ ആനന്ദകുമാർ, ഷിബു എന്നിവർ സംബന്ധിച്ചു. സമാപന സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.