dd

പത്തനാപുരം: കടയ്ക്കാമണ്ണിൽ പൂന്തോട്ട നഴ്സറിയിൽ മോഷണം. കിഴക്കേ ഭാഗം ചാമ വിളയിൽ ഗോപാലകൃഷ്ണന്റെഉടമസ്ഥതയിലുള്ള പ്രയാഗ ഗാർഡൻസിലാണ് ഞായറാഴ്ച രാത്രിയിൽ മോഷണം നടന്നത്. ഓർക്കിഡ്,ആന്തൂറിയം തുടങ്ങിയ മുന്തിയ ഇനം ചെടികളും ഫലവൃക്ഷതൈകളുമാണ് മോഷണം പോയത്. ഒരു ലക്ഷം രൂപയിലധികം രൂപയുടെ തൈകൾ മോഷണം പോയിട്ടുണ്ട്. വാഹനത്തിലെത്തിയ സംഘമാണ് മോഷണം നടത്തിയത്. ഇവിടെ കാവലിനുണ്ടായിരുന്ന തമിഴ്നാട് സ്വദേശി കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോയി, തിരികെയെത്തിയിട്ടില്ല. ഗാർഡനെക്കുറിച്ച് നന്നായിട്ട് ആറിയുന്നവരാണ് മോഷണം നടത്തിയതെന്ന് ഉടമ ഗോപാലകൃഷ്ണൻ പറയുന്നു.പത്തനാപുരം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന ഗോപാലകൃഷ്ണൻ സർവീസിൽ നിന്നും വിരമിച്ച ശേഷം കടയ്ക്കാമണ്ണിൽ കഴിഞ്ഞ പത്ത് വർഷമായി ഗാർഡൻ നടത്തിവരികയാണ്.പത്തനാപുരം പൊലിസിൽ പരാതി നല്കി. സമീപ വീടുകളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ അന്വഷണം നടക്കുന്നതായി പത്തനാപുരം സി .ഐ ജെ. രാജീവ് പറഞ്ഞു.