
കൊട്ടാരക്കര: മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അടുത്ത ബന്ധുവായ പത്തൊമ്പതുകാരിയെ കമ്പിവടികൊണ്ടടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പെരുംകുളം റേഷൻകടമുക്കിൽ മുകളിലഴികത്ത് വീട്ടിൽ സുകുമാരപിള്ളയെ(57) ആണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്കടിയേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.