
തിരുവനന്തപുരം: കൂടുതൽ കൊവിഡ് ടെസ്റ്രിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ആന്റിജൻ ടെസ്റ്ര് സെന്ററിനുള്ള രജിസ്ട്രഷൻ ആരോഗ്യ വകുപ്പ് നിറുത്തിവച്ചിട്ട് പത്ത് ദിവസമായി. ആന്റിജൻ ടെസ്റ്റിംഗിനുള്ള അനുവാദത്തിനായി അപേക്ഷിക്കാൻ സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും കഴിയുന്നില്ല. വെബ്സൈറ്ര് അപ്‌ഡേറ്ര് ചെയ്യുന്നതുകൊണ്ടാണ് പുതിയ രജിസ്ട്രേഷൻ നിറുത്തിവച്ചതെന്നാണ് അധികൃതർ പറയുന്നത്. അതേസമയം രജിസ്ട്രേഷനായി അപേക്ഷിക്കാൻ കഴിയും. അനുവാദം കിട്ടാൻ ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും എടുക്കും. ഈ സമയം നിലവിലുള്ള ആന്റിജൻ ടെസ്റ്ര് സൗകര്യം മാത്രമേ സംസ്ഥാനത്തുണ്ടാവൂ. ആർ.ടി.പി.സി.ആർ, ട്രൂനാറ്ര് തുടങ്ങിയ ടെസ്റ്രുകൾ നടത്താനുള്ള കേന്ദ്രങ്ങൾക്ക് ഐ.സി.എം.ആർ ആണ് അനുവാദം നൽകേണ്ടതെങ്കിൽ ആന്റിജൻ ടെസ്റ്രിന് തിരുവനന്തപുരത്തെ സർക്കാർ ലാബിന് അനുവാദം നൽകാം.