തിരുവനന്തപുരം: മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടായതിനെ തുടർന്ന് കേരള ഗവ. നഴ്സസ് യൂണിയൻ മെഡിക്കൽ കോളേജിൽ രണ്ടു ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജിലെ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസർ ഉൾപ്പെടെ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്‌ത സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. റിലേ സമരത്തിന്റെ ഭാഗമായി ഇന്നലെയും ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ചത് രോഗികളെ ബുദ്ധിമുട്ടിലാഴ്‌ത്തി. നഴ്സുമാരുടെ നിരാഹാരസമരം സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്.കെ.എസ് നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. സംസ്ഥാന ട്രഷറർ ആശ. എൽ, ജില്ലാ പ്രസിഡന്റ് അനസ്. എസ്.എം, എൻ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം സോളമൻ എന്നിവർ പങ്കെടുത്തു.