ee

തിരുവനന്തപുരം: അപകടങ്ങൾ തുടർക്കഥയാകുന്ന തിരുവല്ലം പാലത്തിന് സമീപത്തെ ബൈപാസ് റോഡ് മേയർ കെ. ശ്രീകുമാർ സന്ദർശിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി കോവളം, പാച്ചല്ലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പഴയ പാലത്തിലേക്ക് പ്രവേശനം നൽകാതെ ദേശീയപാത വഴി തിരിച്ചുവിടാനും തിരുവല്ലം ജംഗ്ഷൻ ഭാഗത്ത് ബൈപാസ് റോഡിന്റെ വീതി വർദ്ധിപ്പിക്കാൻ നാഷണൽ ഹൈവേ അതോറിട്ടിയുമായി ചേർന്ന് ധാരണയിലെത്തിയെന്നും മേയർ പറഞ്ഞു. കുമരിചന്ത - അമ്പലത്തറ റൂട്ടിൽ ട്രയൽ റൺ നടത്തി റിപ്പോർട്ട് നൽകാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. മന്ത്രിയുൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്‌ത് പുതിയ പാലം പണിയുന്നത് ഉൾപ്പെടെയുമുള്ള കാര്യങ്ങളിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് എ.സി.പി അരുൺ രാജ്, നാഷണൽ ഹൈവേ അതോറിട്ടി, പി.ഡബ്ല്യു.ഡി, റോഡ് സേഫ്റ്റി, നാറ്റ്പാക് ഉദ്യോഗസ്ഥർ, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, കൗൺസിലർ ഗീതാകുമാരി എന്നിവരും പങ്കെടുത്തു.