
തിരുവനന്തപുരം: യുട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ നേമം സ്വദേശി വിജയ് പി. നായരുടെ ജാമ്യഹർജി സി.ജെ.എം കോടതി തള്ളി. അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കെ പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. തമ്പാനൂർ പൊലീസും മ്യൂസിയം പൊലീസും ഇരുകൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നെങ്കിലും വിജയ് പി.നായർ മാത്രമാണ് അറസ്റ്റിലായത്. ഭാഗ്യലക്ഷ്മി അടക്കമുള്ള മറ്റ് പ്രതികളുടെ മുൻകൂർ ജാമ്യഹർജി ബുധനാഴ്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ഇതിന് ശേഷമാകും ഇവർക്കതിരെയുള്ള നടപടികൾ പൊലീസ് തീരുമാനിക്കുക.