prathy

മറയൂർ: മദ്യപാനത്തെ തുടർന്ന് ഉണ്ടായ തർക്കത്തെ തുടർന്ന് അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച്ച ഉച്ചയ്ക്ക് മറയൂർ പട്ടം കോളനി ലക്ഷമീ വിലാസത്തിൽ പരമേശ്വരനെ വാക്കത്തി ഉപയോഗിച്ച് അടിച്ച് കൊന്ന കേസിലാണ് സഹോദരിപുത്രൻ പ്രവീണി(29) നെമറയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച വൈക്കുന്നേരം മൂന്ന് മണിയോടെയാണ് പ്രവീൺ വാക്കത്തിയുമായി എത്തി പരമേശ്വരൻ സഹോദരൻ പുരുഷൻ എന്നിവരെ ആക്രമിച്ചത്. ഇതിനിടെ വാക്കത്തിയുടെ പിൻഭാഗം ഉപയോഗിച്ച് നിരവധി തവണ അടിയേറ്റ് നിലത്തു വീണ പരമേശ്വരനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ പ്രവീൺ സമീപത്തെ കരിമ്പിൽ തോട്ടത്തിനുള്ളിലേക്ക് ഓടി ഒളിച്ചതിനാൽ പിടികൂടാൻ സാധിച്ചില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രാത്രി എട്ടരയോടെ പരമേശ്വരൻ മരണമടഞ്ഞതിനെ തുടർന്ന് പ്രതിക്കായി ഊർജ്ജിതമായ തിരച്ചിലിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ദേവികുളം സി. ഐ വി എ സുരേഷ്, മറയൂർ എസ്. ഐ ജി അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തി കൊലപാതകത്തിന് ഉപയോഗിച്ച വാക്കത്തി സമീപത്തെ കരിമ്പിൽ തോട്ടത്തിൽ ഒളിപ്പിച്ച നിലയിലെ കണ്ടെത്തി. എ എസ് ഐ ജോളി ജോസഫ്, കെ പി ബെന്നി എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. ഇടുക്കിയിൽ നിന്നും വിരലടയാള വിദഗ്ധർ എത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു