
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിൽ വീണ്ടും താളപ്പിഴ. മുൻഗണനാ വിഭാഗത്തിൽ റേഷൻ കാർഡിന്റെ നമ്പർ 5,6ൽ അവസാനിക്കുന്നവരൊഴികെ മറ്റാർക്കും കിറ്റ് നൽകാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ഇ പോസ് തകരാറുണ്ടായിരുന്നതിനാൽ 0,1,2,3,4 അക്കങ്ങളിൽ അവസാനിക്കുന്നവർക്കും ഇന്നലെ കിറ്റ് വിതരണം ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ അതനുസരിച്ചുള്ള മാറ്റം ഇ-പോസ് മെഷീനുകളിൽ വരുത്തിയിരുന്നില്ല. അതിനാൽ, ഈ നമ്പരുകളിലുള്ളവർക്ക് കിറ്റ് നൽകാൻ കഴിയാതെ വന്നു. വൈകിട്ടോടെ പ്രശ്നം പരിഹരിച്ചു. കിറ്റ് ലഭിക്കാത്തവർക്ക് ഇന്ന് ലഭിക്കും.