
ബാലരാമപുരം:കാഞ്ഞിരംകുളം പഞ്ചായത്തിലെ കഴിവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിദർശൻ പ്രവർത്തനോദ്ഘാടനം ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ രക്ഷാധികാരി വി.സുധാകരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബീന അദ്ധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ പി.പി.രാജു ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്തു.പത്താം ക്ലാസ് വിദ്യാർത്ഥി പൂജ.എസ്.നാടാർക്ക് പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എസ്.മണിറാവു പഠനോപകരണം സമ്മാനിച്ചു. ഗാന്ധിദർശൻ കൺവീനർ വൈ.മിനി,അദ്ധ്യാപകരായ എ.എസ്.ഹരിശ്രീ,ഡി.ദയ,കെ.ജി.മിനി,ഡാർജിംഗ് ഡി.എസ് , എം.ഓമന,ഹെഡ്മിസ്ട്രസ് കെ.അനിത എന്നിവർ സംബന്ധിച്ചു.