
ബാലരാമപുരം:കസ്തൂർബാഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി സദസും വിമുക്തി ലഹരിവിരുദ്ധ ശില്പശാലയും നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എം.കെ സാവിത്രി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ വിഷയാവതരണം നടത്തി.ജെ.സനിൽകുമാർ,പ്രമോദിനി,തങ്കച്ചി എന്നിവർ സംസാരിച്ചു.