
കണ്ണൂർ: നികുതി ദായകരായ ജനങ്ങൾക്ക് പ്രതീക്ഷയേകിയും നിരാശരാക്കിയും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ. ഒരിടവേളയ്ക്ക് ശേഷം കൃത്യമായി ലാഭം ഉയർത്തിയും പിന്നീട് നഷ്ടത്തിലേക്ക് കൂപ്പു കുത്തിയുമാണ് മാറ്റം. പത്തു വർഷത്തിന്റെ ആദ്യ പകുതിയിലെ നഷ്ടക്കണക്കിൽ നിന്നും ലാഭത്തിലേക്ക് ഉയർന്നെങ്കിലും പിന്നീട് തളരുകയായിരുന്നു. രണ്ട് പ്രളയവും കൊവിഡുമൊക്കെ നഷ്ടത്തിന് ഇടയാക്കിയതായി വിലയിരുത്തലുമുണ്ട്.
വിവരാവകാശ നിയമ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് പബ്ലിക് സെക്ടർ റീസ്ട്രക്ചറിംഗ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വ്യവസായ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് 45 പൊതുമേഖലാ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. 2011-12 വർഷത്തിൽ 18 സ്ഥാപനങ്ങൾ ലാഭത്തിൽ ഉണ്ടായിരുന്നെങ്കിലും രണ്ട് വർഷം കൊണ്ട് പതിനൊന്ന് കമ്പനികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി ആകെ ലാഭം 53.84 കോടിയിലേക്ക് ഇടിഞ്ഞു. 2017-18ൽ 252.88 കോടി രൂപയിലേക്കാണ് ഒറ്റയടിയ്ക്ക് ലാഭം ഉയർന്നത്. ഒരു കമ്പനി കൂടി ഈ വർഷം ലാഭത്തിലേക്കെത്തി. എന്നാൽ രണ്ട് പ്രളയം കൂടി വന്നതോടെ വീണ്ടും തിരിച്ചടിയായി. തൊട്ടടുത്ത വർഷം 121.56 കോടി രൂപയായിരുന്നു ഒൻപത് കമ്പനികളിൽ നിന്നുള്ള ലാഭം. മൂന്ന് കമ്പനികൾ കൂടി നഷ്ടക്കണക്കിലേക്ക് കൂപ്പുകുത്തി.
കണക്കുണ്ട് ഇവിടെ
സ്വയംഭരണാവകാശമുള്ള കിൻഫ്രയും സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ മില്ലുകളുടെ അപ്പെക്സ് സ്ഥാപനമായ ടെക്സ് ഫെഡ്, കെ.എസ്.ഐ.ഡി.സി എന്നിവ ഒഴികെയുള്ള 42 സ്ഥാപനങ്ങളെ എല്ലാ മാസവും പ്രവർത്തന അവലോകനത്തിന് വിധേയമാക്കാറുണ്ട്. മലബാർ കോ ഓപ്പറേറ്റീവ് ടെക്സറ്റയിൽസ് ലിമിറ്റഡ്, പ്രിയദർശിനി കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ, കെ. കരുണാകരൻ മെമ്മോറിയൽ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ എന്നീ യൂണിറ്റുകളെ 2018-19 വർഷം മുതലാണ് അവലോകനത്തിന് വിധേയമാക്കി തുടങ്ങിയത്.
സാമ്പത്തിക വർഷം- 2011-12
ലാഭത്തിൽ- 18 സ്ഥാപനങ്ങൾ
ലാഭ വിഹിതം ഇങ്ങനെ (കോടി രൂപയിൽ)
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്-154.08
മലബാർ സിമന്റ്സ് ലിമിറ്റഡ്-50.80
ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ-39.32
ട്രാവൻകൂർ ടൈറ്റാനിയം 24.15
ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ്-19.27
ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ-14.37
ഇൻഡസ്ട്രിയൽ എന്റർപ്രൈസ് -6.55
സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർഗിംസ്- 4.35
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്- 2.98
ഡ്രഗ്സ് ഫാർമസ്യൂട്ടിക്കൽസ്- 2.52
ക്ലേസ് ആൻഡ് സെറാമിക്സ് പ്രൊഡക്ട്സ്- 2.24
സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ -1.95
കെൽട്രോൺ ഇലക്ട്രോ സെറാമിക്സ്- 0.92
സ്റ്റീൽ ഇൻഡസ്ട്രീസ് - 0.66
ഫോറസ്റ്റ് ഇൻഡസ്ട്രീസ് -0.13
ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ - 0.09
കെൽപാം -0.06
മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ- 7000 രൂപ
ആകെ ലാഭം 324.51 കോടി രൂപ
സാമ്പത്തിക വർഷം- ലാഭം (കോടിയിൽ)- കമ്പനികളുടെ എണ്ണം
2012-13- 200.24 - 15
2013-14- 83.02 - 10
2014-15 - 53.84- 7
2015-16- 113.54 - 8
2016-17- 91.84 - 12
2017-18- 252.88- 13
2018-19- 241.18 - 12
യു.ഡി.എഫ് മാറി ഇടതുപക്ഷം അധികാരത്തിൽ വന്ന കാലം മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്ക് എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പക്ഷെ, തുടർച്ചയായ പ്രളയവും കൊവിഡും ആശങ്ക നൽകുന്നു
-
രാജു വാഴക്കാല