
ലോക്ക്ഡൗൺ കാലത്ത് സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് താരങ്ങൾ. റിമ കല്ലിങ്കൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ശ്യാമപ്രസാദിന്റെ 'ഋതു'വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിദ്ധ്യമായി മാറിയ അഭിനേത്രിയാണ് റിമ. ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നർത്തകി, നിർമ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയി. തന്റെ കരിയറിലെ പതിനൊന്നാം വർഷത്തിലാണ് റിമയിപ്പോൾ.

റിമ കല്ലിംഗൽ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത 'വൈറസ്' ആയിരുന്നു. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് കാലത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ അന്തരിച്ച സിസ്റ്റർ ലിനിയുടെ വേഷത്തിലാണ് റിമ എത്തിയത്. അഖില എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാവും റിമയായിരുന്നു.