വെള്ളറട: ഗൃഹനാഥനെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാംകോണം കാഞ്ഞിരംകോണം സാഗരത്തിൽവീട്ടിൽ കെട്ടിടനിർമ്മാണ തൊഴിലാളിയായ സുനിൽ കുമാറി (44) നെയാണ് കിളിയൂരിൽ സ്വകാര്യ വ്യക്തിയുടെ മരിച്ചീനിതോട്ടത്തിൽ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയ ഇയാളെ കാണാതായതിനെ തുടർന്ന് വീട്ടുകാർ വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ രാധാമണി. രണ്ടുമക്കളുണ്ട്.