veld1

വെള്ളറട: സൗത്ത് ഇന്നർവിൽ ക്ളബിന്റെ ആഭിമുഖ്യത്തിൽ രോഗികൾക്കും അശരണർക്കുമായി കട്ടിൽ മെത്ത,തലയണ,ബെഡ് ഷീറ്റ് എന്നിവ വിതരണം ചെയ്തു.ക്ളബ് അംഗം ലീന ജയകുമാറാണ് സംഭാവന ചെയ്തത്.സണ്ണി ആറാട്ടുകുഴിയുടെ അദ്ധ്യക്ഷതയിൽ കൂതാളി ഷാജി വിതരണോദ്ഘാടനം നിർവഹിച്ചു.ശ്രീകല,​ക്ളബ് പ്രസിഡന്റ് അമിത നായർ,​സെക്രട്ടറി സജിത സനൽ തുടങ്ങിയവർ പങ്കെടുത്തു.