
വർക്കല: ഇടവ പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ പ്രഖ്യാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.മന്ത്രി കെ.കെ.ഷൈലജ അദ്ധ്യക്ഷത വഹിച്ചു. ഇടവ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അഡ്വ.വി. ജോയി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്. ബാബു, വൈസ് പ്രസിഡന്റ് ഹർഷാദ് സാബു, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാലിക്,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി.ബാബു,പഞ്ചായത്ത് അംഗങ്ങൾ,മെഡിക്കൽ ഓഫീസർ ഡോക്ടർ രാജു,മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.ഉച്ചയ്ക്കു ശേഷവും ഒ.പിയും ലാബും പ്രവർത്തിക്കും.മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.