കിളിമാനൂർ: സാക്ഷരതാ തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മാതൃകയായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളിലായി പതിനൊന്ന് പ്രേരക്മാരും, ഒരു നോഡൽ പ്രേരകും ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന "വികസന വിദ്യാകേന്ദ്രം " വഴിയാണ് ബ്ലോക്ക് പരിധിയിലാകമാനം മികച്ച സാക്ഷരതാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. എല്ലാ സാമ്പത്തിക വർഷവും ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ടിൽ ഉൾപ്പെടുത്തി പത്താംതരം തുല്യത വിദ്യാഭ്യാസത്തിനായുള്ള തുകയായി എഴുപത്തി അയ്യായിരം രൂപ അനുവദിച്ച് വരുന്നു. കൂടാതെ ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വികസന വിദ്യാകേന്ദ്രത്തിൽ "ജൻ ശിക്ഷാൻ സൻസ്‌താന്റെ " വിവിധ തരത്തിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്കും പരിശീലനം നൽകുന്നു.