
പത്തനാപുരം : വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പുന്നല കിഴക്കേ കടയ്ക്കാമൺ കോളനിയിൽ, അനു ഭവനത്തിൽ അനുപ്രസാദിനെ(26) പത്തനാപുരം സി.ഐ. രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.