
വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ ഗാന്ധിജയന്തി വാരം സമുചിതമായി ആചരിച്ചു.ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, ഗാന്ധിഭജൻ തുടങ്ങിയ പരിപാടികളോടെയാണ് വാരാചരണം തുടങ്ങിയത്.തുടർന്ന് സ്കൂൾ ആഡിറ്റോറിയത്തിൽ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡോക്യുമെന്ററികളുടെ പ്രദർശനവും നടന്നു. പ്രിൻസിപ്പൽ ഡോ.എസ്.പൂജ,അദ്ധ്യാപകരായ ശരത്,സുജി തുടങ്ങിയവർ വാരാചരണ പരിപാടിക്ക് നേതൃത്വം നൽകി.