kadakam

തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും മൂലം അടച്ചിട്ട സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം കേന്ദ്രങ്ങൾ 15 ന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഒൻപത് മാസക്കാലമായി ഇതെല്ലാം അടഞ്ഞുകിടക്കുകയാണ്.കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ച് പ്രവർത്തിക്കാൻ പറ്റുന്ന കേന്ദ്രങ്ങൾ മാത്രമേ ആദ്യഘട്ടത്തിൽ തുറക്കുകയുള്ളൂ. ടിക്കറ്റിംഗ് സംവിധാനമുള്ള കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയാണ് ഇത്തരത്തിൽ തുറക്കുക. നിയന്ത്രണമേർപ്പെടുത്താൻ സാധിക്കാത്ത ബീച്ചു പോലുള്ള ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല.