ആശ്രാമം: സമൃദ്ധി നഗർ 67 വാനാപാനാ ഗ്രൂപ്പ് ഉടമ ഡി. രാജേന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ആർ. കലാദേവി. മക്കൾ: ആർ. ലജപതികണ്ണൻ, എസ്. സ്വർണ ഭവാനി. മരുമക്കൾ: എൽ. ഇൗശ്വരികണ്ണൻ, എ. സുരേഷ്.

ബേബിരൂത്ത്

വെമ്പായം : കൊപ്പം പള്ളിവിളയിൽ ബദേൽ ഭവനിൽ പി. പാപ്പച്ചന്റെ ഭാര്യ ബേബി രൂത്ത് (ഒാമന, 58) നിര്യാതയായി.മക്കൾ: പി. സത്യജോസഫ്, ബിനുറോയി, ശോഭകുമാരി. മരുമക്കൾ: ജിജിസാം, റോബി വി, പരേതനായ ബിനുജോസഫ്.

രാജശേഖരൻ നായർ

നേമം : പ്രാവച്ചമ്പലം, പ്ളാവൂർകോണം ശ്രീനിലയത്തിൽ പി. രാജശേഖരൻ നായർ (52) നിര്യാതനായി. ഭാര്യ: സുനിതകുമാരി. മക്കൾ: കാർത്തിക നായർ, അശ്വതി നായർ.

സഞ്ചയനം: വെള്ളിവാഴ്ച രാവിലെ 8ന്.

പുരുഷോത്തമൻ നായർ

തിരുമല : ആലപ്പുറം തച്ചൻവിള വീട്ടിൽ പുരുഷോത്തമൻ നായർ (82, റിട്ട. ഗവ. പ്രസ്) നിര്യാതനായി. ഭാര്യ: സുശീലഅമ്മ കെ. മക്കൾ: സുരേഷ് കുമാർ, പത്മകുമാർ, ലക്ഷ്മി. മരുമക്കൾ: രശ്മി, അജിതകുമാരി, അജിത്ത്.

വിനോദ്

പേയാട് : ബി.പി നഗറിൽ തോപ്പിൽവിള പുത്തൻവീട്ടിൽ പരേതനായ വേലായുധൻ ആശാരിയുടെയും ലളിതയുടെയും മകൻ വിനോദ് വി(44) നിര്യാതനായി. ഭാര്യ: ദേവലക്ഷ്മി. മക്കൾ: വൈഗ വിനോദ്, വൈഷ്‌ണവ് വിനോദ്. സഞ്ചയനം: 11ന് രാവിലെ 9ന്.

തങ്കമ്മ

താന്നിമൂട് : ഐശ്വര്യയിൽ പരേതനായ വെൺകുളം ബാലന്റെ ഭാര്യ തങ്കമ്മ (69) നിര്യാതയായി. മക്കൾ: ബിനുലാൽ, റാണി ബാബു. മരുമക്കൾ: രതിബിനുലാൽ, സുരേഷ് ബാബു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.