
നെടുമങ്ങാട് :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നെടുമങ്ങാട് മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികൾക്ക് ആധുനിക സജീകരണങ്ങളോടുകൂടിയ ആംബുലൻസുകൾ അനുവദിച്ചു.പൂവത്തൂർ എൻ.എച്ച്.എം അർബൻ ഹെൽത്ത് സെന്റർ (നെടുമങ്ങാട് നഗരസഭ),വെമ്പായം പ്രൈമറി ഹെൽത്ത് സെന്റർ (വെമ്പായം ഗ്രാമപഞ്ചായത്ത്),തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം (പോത്തൻകോട് ഗ്രാമപഞ്ചായത്ത്),വട്ടപ്പാറ പള്ളിവിള കുടുംബാരോഗ്യ കേന്ദ്രം (കരകുളം ഗ്രാമപഞ്ചായത്ത്),കോലിയക്കോട് കുടുംബാരോഗ്യ കേന്ദ്രം (മാണിക്കൽ ഗ്രാമപഞ്ചായത്ത്),അണ്ടൂർക്കോണം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്) എന്നീ ആശുപത്രികൾക്കാണ് ആംബുലൻസ് അനുവദിച്ചത്.സി.ദിവാകരൻ എം.എൽ.എയുടെ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം ആംബുലൻസുകൾ ആശുപത്രികൾക്ക് കൈമാറുമെന്ന് സി.ദിവാകരൻ എം.എൽ.എ അറിയിച്ചു.