evm

കൊച്ചി: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഇന്ന് ആരംഭിക്കും. കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോമി​ലെ യന്ത്രങ്ങളാണ് ആദ്യം പരി​ശോധി​ക്കുക. നടപടിക്രമങ്ങളെല്ലാം പൂർത്തിയായി.

ഇലക്ട്രോണിക് കോർപറേഷൻ ഒഫ് ഇന്ത്യയുടെ എൻജി​നീയർമാർക്കാണ് ചുമതല. സെപ്തംബർ 25ന് ജില്ലയിലെത്തിയ ആറ് പേർ ക്വാറന്റീൻ കഴിഞ്ഞാണ് ജോലിയിൽ പ്രവേശിക്കുന്നത്. കൊവിഡ് പോസിറ്റീവായ ഒരാളെ ഒഴിവാക്കി.

12,000 യന്ത്രങ്ങളാണ് ഇവിടെയുള്ളത്. പരിശോധന ഒരു മാസം നീളും. പരിശോധനക്കു ശേഷം ഉപയോഗിക്കാൻ പറ്റുന്നതാണെന്ന സാക്ഷ്യപത്രം ലഭിക്കുന്ന യന്ത്രങ്ങൾ മാത്രമാണ് ഉപയോഗിക്കുക.

പത്ത് കളക്ടറേറ്റ് ജീവനക്കാരുടെ സഹായവും ഇവർക്കുണ്ടാകും.