d

തളിപ്പറമ്പ്: ഒരു കുട്ടിയുള്ള യുവതി മൂന്ന് മക്കളുള്ള കാമുകനൊപ്പം ഒളിച്ചോടി. മയ്യിൽ ഒറപ്പൊടി സ്വദേശിയായ കാമുകനോടൊപ്പമാണ് യുവതി മുങ്ങിയത്.

ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കാമുകനോടൊപ്പം കസ്റ്റഡിയിലെടുത്ത യുവതി നാടകീയ രംഗങ്ങൾക്കൊടുവിൽ കാമുകനോടൊപ്പം തന്നെ പോയി. മയ്യിലിലെ സഹകരണ സൊസൈറ്റി ജീവനക്കാരിയാണ് യുവതി. കുറുമാത്തൂർ കടവിലെ വീട്ടിൽ നിന്നും സൊസൈറ്റിയിലേക്കെന്നപോലെ പോയ യുവതി കാമുകന്റെ വീട്ടിലാണ് എത്തിയത്. വിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കൾ എത്രതന്നെ താണുകേണു പറഞ്ഞിട്ടും തന്റെ തീരുമാനം മാറ്റാൻ ഇവർ തയ്യാറായില്ല.

മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ യുവതി താൻ കാമുകനോടൊപ്പം പോകാനാണ് താത്പര്യപ്പെടുന്നതെന്ന് പറഞ്ഞതിനെ തുട‌ർന്ന് കോടതി അനുവദിക്കുകയായിരുന്നു.