
വെഞ്ഞാറമൂട്:പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലഭിച്ച 70 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പാലം-മുത്തിപ്പാറ-തൊള്ളിക്കച്ചാൽ റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.അസീനാ ബീവി,ജില്ലാ പഞ്ചായത്ത് അംഗം വെെ.വി.ശോഭകുമാർ,പഞ്ചായത്ത് വെെസ് പ്രസിഡന്റ് ബി.ശ്രികണ്ഠൻ നായർ,നിർവഹണ ഉദ്യോഗസ്ഥ രശ്മി പി.നായർ തുർങ്ങിയവർ പങ്കെടുത്തു.