1

നെയ്യാറ്റിൻകര: നെല്ലിമൂട് വനിത സഹകരണ സംഘത്തിന്റെ 25-ാമത് വാർഷികാഘോഷം കെ.ആൻസലൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം ജമീലാ പ്രകാശവും നിർവഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി 25 നിലവിളക്കുകളിൽ ദീപം തെളിച്ചു. സംഘം സ്ഥാപകൻ നെല്ലിമൂട് പ്രഭാകരനും വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എസ്.ശാന്തകുമാരി, കെ.ചന്ദ്രലേഖ, ബി.റ്റി. ബീന, വി.സുധാകരൻ, ടി.സദാനന്ദൻ, എ.ആർ.ഉഷകുമാരി,വി. രത്നരാജ്,ജി.ലീലാബായി,ആർ.ലീല,വി.ആർ.രശ്മി,എസ്.സരളാ ഭായി,കെ.ബിനിതകുമാരി,എസ്.മഞ്ചു,എസ്.സുജാത, ആർ.ഗീത, എസ്.ശ്രീകണ്ഠൻ, എൻ.ഷീല, ആർ.എസ്.രഞ്ചു, എസ്.സിന്ധു, എസ്.ഷീജ, എസ്.നന്ദിനി, സി.വിജയകുമാരി എന്നിവർ ദീപം തെളിച്ചു. ജീവൻരക്ഷാ ചികിത്സാ നിധിയിൽ നിന്നുള്ള സഹായ വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, അവാർഡ് ദാനവും നടന്നു. കൊവിഡുമായി ബന്ധപ്പെട്ട് മാതൃകാ പ്രവർത്തനം നടത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ ഷൈനിയേയും കേരകർഷക മത്സരത്തിൽ സംസ്ഥാനത്ത് ഒന്നാം സമ്മാനം നേടിയ നെല്ലിമൂട് സ്വദേശി അഞ്ജന എന്നിവരെ ആദരിച്ചു.