
തിരുവനന്തപുരം: വാട്ടർ അതോറിട്ടി പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡിൽ മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റ പണികൾ നടത്തുന്നില്ല. കണ്ണമ്മൂല - മുളവന റോഡാണ് ആറു മാസത്തിലധികമായി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. പരാതി വ്യാപകമായപ്പോൾ കുഴികളിൽ ചല്ലി നിറച്ച് അധികൃതർ തടിതപ്പി സാറന്മാർ പോയി. ഇപ്പോൾ റോഡിലെ കുഴിയിൽ നിരത്തിയ ചല്ലി ഇളകി റോഡിലാകെ ചിതറി കിടക്കുകയാണ്. ഇതുകാരണം ഇരുചക്ര യാത്രികരടക്കം നിരവധി പേർ തെന്നിവീഴുകയാണ്. റോഡിന്റെ പകുതിയോളം ഭാഗമാണ് പൈപ്പിടാൻ വെട്ടിപ്പൊളിച്ചത്. നിലവിൽ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.