test

തിരുവനന്തപുരം : സമ്പർക്ക രോഗവ്യാപനം കുറയുന്നില്ലെന്ന ആശങ്ക വർദ്ധിപ്പിച്ച് ജില്ലയിൽ ഇന്നലെ 989 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 892 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 81 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴുപേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒൻപതു പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ്(70), നേമം സ്വദേശി ശ്രീധരൻ(63),വലിയതുറ സ്വദേശി ആന്റണി മോറൈസ്(64), നെല്ലിവിള സ്വദേശിനി ഗിരിജ(59),കോവളം സ്വദേശി ഷാജി(37),അമരവിള സ്വദേശി താജുദ്ദീൻ(62), ചെമ്പഴന്തി സ്വദേശി ശ്രീനിവാസൻ(71), തിരുമല സ്വദേശി വിജയബാബു(61), ഫോർട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യർ (78) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 390 പേർ സ്ത്രീകളും 599 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 103 പേരും 60 വയസിനു മുകളിലുള്ള 146 പേരുമുണ്ട്. പുതുതായി 3,966 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,233 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.3,959 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 12,518 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

 ഇന്നലെ രോഗമുക്തി നേടിയത് 850 പേർ

ആകെ നിരീക്ഷണത്തിലുള്ളവർ - 30,233
ചികിത്സയിൽ കഴിയുന്നവർ- 12,518
പുതുതായി രോഗനിരീക്ഷണത്തിലായവർ -3,966